Monday, May 6, 2024
spot_img

ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഈ മന്ത്രം ദിവസവും പറയൂ…

ശുഭകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്.

സാര്‍വത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന്‍ വിനായകന്‍ എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതൊരു പ്രവൃത്തിയുടെ തുടക്കത്തിലും വിനായകനാണ് ആരാധനയും ആദരവും അര്‍പ്പിക്കേണ്ടത്. കാരണം തടസങ്ങള്‍ നീക്കുന്ന ദൈവമാണ് വിഗ്ന രാജ, വിഗ്നേശ് എന്നിങ്ങനെയും അറിയപ്പെടുന്ന ഗണപതി. പ്രയാസങ്ങള്‍ നീക്കംചെയ്യാനും വിജയം നേടാനുമുള്ള ചില ഗണേശമന്ത്രങ്ങള്‍ നോക്കാം.

വക്രതുണ്ഡ മഹാ-കായ
സൂര്യ-കോടി സമപ്രഭഃ
നിര്‍വിഘ്‌നം കുരു മേ ദേവ
സര്‍വാ-കാര്യേഷു സര്‍വദാ

ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഈ മന്ത്രം ജപിക്കുന്നതിലൂടെ സാധിക്കും. ജീവിതത്തില്‍ ആരോഗ്യം, ധനം, സൗഭാഗ്യം, പ്രശസ്തി, സമൃദ്ധി, ജീവിത വിജയങ്ങള്‍ എന്നിവ കൊണ്ടു വരാനും സഹായിക്കുന്നു.

സിദ്ധി വിനായക മന്ത്രം :
‘ഓം നമോ സിദ്ധി വിനായക
സര്‍വ്വ കാര്യ കര്‍തൃ സര്‍വ്വ വിഘ്‌ന
പ്രശമന്യേ സര്‍വാര്‍ജയ വശ്യകര്‍ണായ
സര്‍വജാന്‍ സര്‍വാശ്രീ
പുരുഷ് ആകര്‍ഷനായ ശ്രീങ് ഓം സ്വാഹ.;

ജീവിതത്തില്‍ വിജയം, ജ്ഞാനം, സമൃദ്ധി എന്നിവ കൈവരിക്കാന്‍ ഈ മന്ത്രം സഹായിക്കുന്നു

ഋണം ഹരിത മന്ത്രം : ‘ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് ‘

കടങ്ങള്‍ നീക്കം ചെയ്ത് ജീവിതത്തില്‍ സമൃദ്ധി ഉണ്ടാക്കുവാനും അവരെ അനുഗ്രഹിക്കുവാനും ഈ മന്ത്രം ജപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം

ഗണേശ് ഗായത്രി മന്ത്രം :
‘ഓം ഏകാദന്തായ വിദ്മഹേ‌,
വക്രതുണ്ടായ ധീമഹി,
തന്നോ ദണ്ടി പ്രാചോദയാത്.

ജീവിതത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്ന ഈ മന്ത്രം ധൈര്യം, നീതി, വ്യക്തമായ കാഴ്ചപ്പാട് എന്നിവ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുന്നു.

Related Articles

Latest Articles