Monday, May 6, 2024
spot_img

കേരളമാണ് എന്റെ വീട്! അഭിനയം പഠിപ്പിച്ചത് മലയാളസിനിമ; മലയാളികളോടുള്ള സ്നേഹം തുറന്ന് പറഞ്ഞ് കമലഹാസൻ

അഭിനയം പഠിപ്പിച്ചതില്‍ മലയാളസിനിമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍.
ലോകേഷ് കനകരാജും കമല്‍ഹാസനും ഒന്നിക്കുന്ന ഏറ്റവുംപുതിയ ചിത്രം വിക്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി ദുബായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് താരം മനസ്സുതുറന്നത്.

തന്റെ വീടാണ് കേരളം. മലയാളത്തില്‍നിന്നാണ് ജീവിതവും കരിയറും തുടങ്ങുന്നത്. ചെയ്യുന്ന പടങ്ങളിലെല്ലാം ഒന്നോ രണ്ടോ മലയാളികളുണ്ടാകും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി കേരളത്തില്‍ തനിക്ക് ഒട്ടേറെയാളുകളുണ്ട്. അതുകൊണ്ട് മലയാളം തനിക്കെന്നും പ്രിയപ്പെട്ടതാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഒട്ടേറെ താരങ്ങളുടെ പേരെടുത്തുപറഞ്ഞാണ് അദ്ദേഹം മലയാളത്തോടുള്ള സ്നേഹം ദുബായ് മാളിലെ റീല്‍ സിനിമയില്‍ ഒത്തുകൂടിയവര്‍ക്ക് മുന്നിലാണ് പ്രകടിപ്പിച്ചത്

Related Articles

Latest Articles