Monday, May 6, 2024
spot_img

ചുട്ടുപൊള്ളി യു എ ഇ; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്, ജാഗ്രത നിർദ്ദേശവുമായി അധികൃതർ

ദുബായ്: ചുട്ടുപൊള്ളി യു എ ഇ. 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ച് താപനില. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 49.8 ഡിഗ്രി സെല്‍ഷ്യസ് അല്‍ഐനിലെ സുവൈഹാന്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2:15ന് രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയത് അല്‍ ദഫ്ര മേഖലയിലെ ബറാകയില്‍രാവിലെ ആറ് മണിക്കാണ്. 22.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഞായറാഴ്ചയും സമാന കാലാവസ്ഥയാണ്. അന്തരീക്ഷ ഈര്‍പ്പം ശരാശരി 80% ആണെങ്കിലും ചിലയിടങ്ങളില്‍ 100% ആയി ഉയര്‍ന്നു. അബുദാബിയിലും ദുബായിലും ഏകദേശം 40 – 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം അല്‍ ക്വാവയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദബിയിലും ദുബൈയിലും ബുധനാഴ്ചയോടെ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില ഉയരുമെന്നാണ് കാലാവസ്ഥ പ്രവചനം.

അതിനിടെ, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തത് ചൂടിനിടയില്‍ ആശ്വാസമായി. അല്‍ ഐനിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്തതിനാല്‍ വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദബി പൊലീസ് അഭ്യര്‍ഥിച്ചു. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും, ജാഗ്രത നിർദ്ദേശവും അബുദാബി പോലീസ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles