Tuesday, December 30, 2025

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്ക് സാദ്ധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട് മുതൽ ആലപ്പുഴവരെയാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നിലവിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് നിഗമനം.

ഞായറാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

Related Articles

Latest Articles