Wednesday, May 15, 2024
spot_img

ഗായിക മഞ്ജരി വിവാഹിതയായി; വിരുന്നു സത്കാരം തിരുവന്തപുരത്തെ മാജിക് പ്ലാനെറ്റിലെ ഭിന്നശേഷിക്കുരുന്നുകൾക്കൊപ്പം

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ. നടന്‍ സുരേഷ് ഗോപി, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്.

കർണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളിൽ ഉൾപ്പെടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഗായികയാണ്‌ മഞ്ജരി. 2005-ലാണ് പിന്നണി ഗായികയായി മഞ്ജരി സിനിമാലോകത്തേക്കെത്തുന്നത്. പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ”ഒരു ചിരി കണ്ടാൽ” ആണ് ആദ്യ ഗാനം. മകൾക്ക് എന്ന ചിത്രത്തിലെ ”മുകിലിൻ മകളേ” എന്ന ഗാനത്തിന് സംസ്ഥാന അവാർഡും മഞ്ജരി കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Latest Articles