Tuesday, October 27, 2026

ഉദ്ദവ് താക്കറയുടെ നെഞ്ച് തകർത്ത് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബിജെപി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന്

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ ഇന്ന് വൈകിട്ട് 7.30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. താന്‍ പുതിയ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കണ്ടതിന് ശേഷം ദേവേന്ദ്ര ഫഡ്നാവിസും ഏകനാഥ് ഷിന്‍ഡെയും വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

മഹാവികാസ് അഘാഡിക്ക് പൊതുജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി-ശിവസേന സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സമയം ബാലാസാഹെബ് താക്കറെയുടെ ആദര്‍ശങ്ങളെ ഉദ്ധവ് താക്കറെ ബലികഴിച്ചെന്നും ഫഡ്നാവിസ് പറഞ്ഞു.

Related Articles

Latest Articles