Sunday, October 4, 2026

വളർത്ത് നായയിൽ നിന്നും പേ വിഷബാധയേറ്റ് തൃശൂർ സ്വദേശി മരിച്ചു;നായക്കുട്ടിയുടെ കടിയേറ്റ ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല

തൃശൂര്‍: പേ വിഷബാധയേറ്റ് തൃശൂർ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) മരിച്ചു.തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

മൂന്ന് മാസം മുൻപാണ് നായക്കുട്ടിയുടെ കടിയേറ്റത്. നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ട് 4.50 ഓടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Latest Articles