Wednesday, September 23, 2026

മുഖ്യമന്ത്രിക്ക് മാംഗല്യം; ഭഗവന്ത് മാന്‍ വിവാഹിതനായി, വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും ആം ആദ്മി പാര്‍ട്ടി നേതാക്കളും മാത്രം

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ഹരിയാന സ്വദേശിനി ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. 32 കാരിയായ ഗുര്‍പ്രീത് ഡോക്ടറാണ്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം.

48 കാരനായ ഭഗവന്ത് മാനിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ, ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, രാഘവ് ഛദ്ദ എംപി തുടങ്ങിയവര്‍ പങ്കെടുത്തു. കെജരിവാളിന്റെ ഭാര്യയും വിവാഹത്തില്‍ സംബന്ധിച്ചു.

മുന്‍ ടെലിവിഷന്‍ താരമായ ഭഗവന്ത് മാന്‍ 2015 ലാണ് ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. ഇവര്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ്.

Related Articles

Latest Articles