Tuesday, January 13, 2026

നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം; 13 മരണം, ബസിലുണ്ടായിരുന്നത് 50 ലേറെ പേർ, മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് പൊലീസ്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്ക് വീണു.അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. 50-ലേറെ പേർ ബസിലുണ്ടായിരുന്നു. ബസിൽ നിന്നും 15 പേരെ രക്ഷപ്പെടുത്തി.
ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നർമ്മദ നദിയിൽ പതിച്ചത്. .

തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. 9 മൃതദേഹങ്ങള്‍ കണ്ടെത്തി.നര്‍മദ നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നു പൊലീസ് അറിയിച്ചു.ബസ് പൂര്‍ണമായി നദിയില്‍ മുങ്ങിയ നിലയിലായിരുന്നു. ഇന്‍ഡോറില്‍നിന്ന് പുണെയിലേക്ക് പോയ ബസാണ് നദിയിലേക്ക് വീണത്.ബസ് നദിയില്‍നിന്ന് പുറത്തെടുത്തു. ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Related Articles

Latest Articles