Wednesday, October 7, 2026

ദക്ഷിണ കന്നഡയിലെ യുവമോർച്ചാ ജില്ലാ സെക്രട്ടറിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി: കൊലപാതകത്തിന് പിന്നിൽ കേരളരജിസ്ട്രേഷൻ ബൈക്കിലെത്തിയവരെന്ന് സംശയം, കൊലപാതക കാരണം വ്യക്തമല്ല

സുള്ളിയ:കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കേരള രജിസ്ട്രേഷനുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയതെന്നാണ് സംശയം. വര്‍ഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം.

ബെല്ലാരയ്‌ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അ‍ജ്ഞാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

Related Articles

Latest Articles