Wednesday, October 7, 2026

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം: തലശ്ശേരി സ്വദേശി ആബിദ് പിടിയിൽ, കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് സൂചന

കണ്ണൂർ: കർണാടകയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾ കസ്റ്റഡിയിൽ. പാറാൽ സ്വദേശി ആബിദാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്തത്തത് കർണാടക പൊലീസാണ്.

കീഴന്തിമുക്കിലെ ഉദയ ചിക്കൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് ഇയാൾ. ആബിദിന്റെ വീട്ടിൽ കർണാടക പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദ സ്വഭാവമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ആബിദ്. കൃത്യത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

Related Articles

Latest Articles