Friday, October 2, 2026

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ക്രീരി മേഖലയിലെ വാണിഗം ബാലയിലെ ജനവാസ കേന്ദ്രത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സേന പ്രദേശം വളഞ്ഞിരിക്കുകയാണ്.

വാണിഗം ബാലയിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന, സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും വെടിവെപ്പ് നടക്കുന്നതായാണ് വിവരം.

Related Articles

Latest Articles