Monday, May 6, 2024
spot_img

മഴക്കാലത്തെ ചര്‍മ്മ രോഗങ്ങള്‍ക്കുള്ള പരിഹാരം വീട്ടില്‍ത്തന്നെ ചെയ്യൂ…

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ എന്നും യുവത്വവും ആരോഗ്യമുള്ള മനസും നിലനില്‍ക്കൂകയുള്ളു . അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മഴക്കാലത്ത് നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.മഴക്കാലം ബാക്ടീരിയകളുടെയും ഫംഗസ് ബാധകളുടെയും വളര്‍ച്ചയെ സഹായിക്കുന്ന കാലാവസ്ഥയാണ് .

ഈ കാലാവസ്ഥയില്‍ ചര്‍മ്മത്തിന് അലര്‍ജികളും അണുബാധകളും ഉണ്ടാകുന്നത് സര്‍വസാധാരണമായ ഒന്നാണ് . ഈര്‍പ്പം ഉയരുന്നത് മൂലം ശരീരത്തില്‍ അമിതമായ വിയര്‍പ്പുണ്ടാകുകയും അത് ഫംഗസ് അണുബാധയ്ക്കും മറ്റ് ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകുന്നു.

എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണം ആശ്വാസം നല്‍കുന്ന പ്രകൃതിദത്തമായ ചില പൊടികൈകളിലൂടെ ഇതിന് പരിഹാരം കാണാം .മഴക്കാലത്തെ തണുത്ത അന്തരീക്ഷം ചര്‍മ്മത്തിലെ വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകുന്നു. കറ്റാര്‍വാഴയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടിയാല്‍ ചൊറിച്ചിലിനും അണുബാധയ്ക്കും ശമനം ലഭിക്കുന്നതാണ് . അതോടൊപ്പം ആരോഗ്യമുള്ള ചര്‍മ്മവും ചര്‍മ്മത്തിലെ മുഖക്കുരുവിനെ ഇല്ലാതാക്കാനും കഴിയും.

മുഖക്കുരു,​ പിഗ്മെന്റേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതോടൊപ്പം ശരീരത്തെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആയുര്‍വേദ പ്രതിവിധികളിലൊന്നാണ് മഞ്ഞള്‍. മ‌ഞ്ഞള്‍ പാലില്‍ കലര്‍ത്തിയോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കാം. അതുപോലെ ചര്‍മ്മത്തിലും പുരട്ടാം.

ജങ്ക് ഫുഡ്,​ എണ്ണയില്‍ വറുത്ത് കോരുന്ന പലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷണക്രമങ്ങള്‍ മഴക്കാലത്തെ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാകും . ശരീരത്തെ ശുദ്ധീകരിക്കുന്നതിനായി ആയുര്‍വേദ ഹെര്‍ബല്‍ ടീകള്‍ ശീലമാക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ,​ ഇഞ്ചി,​ ചെറുനാരങ്ങ,​ തുളസി,​ കമോമൈല്‍ തുടങ്ങി ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച്‌ ഹെര്‍ബല്‍ ടീ ഉണ്ടാക്കാം. ഇത് ചര്‍മ്മരോഗങ്ങളെ സുഖപ്പെടുത്തുകയും മഴക്കാലത്തുണ്ടാകുന്ന കഫജന്യരോഗങ്ങള്‍ക്ക് പ്രതിവിധിയും കൂടിയാണ്.

Related Articles

Latest Articles