Monday, May 6, 2024
spot_img

കൊച്ചിയിൽ വീണ്ടും കൊലപാതകം; ഒരാളെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരിക്ക്: ഒരാൾ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. രണ്ടുപേർക്ക് പരിക്കേറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരണപ്പെട്ടത്. അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം.

കാക്കി ഷർട്ട് ധരിച്ച ആളാണ് കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. വാഹനത്തിൽ എത്തിയ ഒരു സംഘവും ശ്യാമുമായി വാക്കു തർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ശ്യാമിന് കുത്തേറ്റത്. ശ്യാം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ശ്യാമിനൊപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ അരുൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ മറ്റേയാൾ പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles