Sunday, May 5, 2024
spot_img

സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ഭാരതം! രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിനൊരുങ്ങി. നാളെ രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമുവിന്റെ ആദ്യ അഭിസംബോധന.. രാഷ്‌ട്രപതിയുടെ പ്രസംഗം ദൂരദർശനിലൂടെ തത്സമയം രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്യും. ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേഷണം ചെയ്തതിന് ശേഷം മറ്റ് പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ചെയ്യും.

ഇതിനോടൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും പ്രശ്‌നബാധിത പ്രദേശങ്ങളും സുരക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles