മലയാളികളുടെ മനസ്സിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന ഇഷ്ട്ട ഗായികയാണ് റിമി ടോമി. പാട്ട് പാടാനും അതിനോടൊപ്പം ഡാൻസ് ചെയ്ത് ആരാധകരെ ആവേശത്തിലാക്കാനും അനായാസം കഴിയുന്ന ഒരു ഗായിക കൂടിയാണ് റിമി. ഒരു ഗായിക എന്നതിലുപരി, അഭിനയവും ആങ്കറിങ്ങും വളരെ നന്നായി കൈകാര്യം ചെയ്യാൻ റിമിക്ക് സാധിക്കും.
തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായെത്തിയാണ് റിമി അഭിനയത്തിൽ തന്റെ മികച്ച പ്രകടനം കാഴ്ച വച്ചത്. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിയാണ് റിമി ചലച്ചിത്ര ലോകത്തിലേക്ക് കാലെടുത്ത് വച്ചത്. ഗായികയായി പ്രവേശിക്കുമ്പോൾ ഏറെ ബോഡി ഷെയ്മിങ് നേരിട്ടിരുന്ന വ്യക്തികൂടിയാണ് താരം. എന്നാൽ ഇപ്പോൾ താരത്തിന്റെ രൂപമാറ്റം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വളരെയേറെ മോഡേൺ ആയി മെലിഞ്ഞ് അതിവ സുന്ദരിയാണ് താരം ഇപ്പോൾ.
![Rimi Tomi at Chotanikara temple](https://www.tatwamayinews.com/wp-content/uploads/2022/08/jlk-300x158.jpg)
സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തിലാണ് റിമി. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് താരം ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ പോകുന്നത്. ആദ്യദർശനം” എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ പ്രസാദവും നെറ്റിയിൽ ചന്ദനക്കുറിയും കുങ്കുമവും അണിഞ്ഞാണ് താരം ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നത്.
![Rimi Tomi at Chotanikara temple](https://www.tatwamayinews.com/wp-content/uploads/2022/08/lkjo-1-300x158.jpg)
ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനവുമായി പലരും രംഗത്തെത്തി. ക്രിസ്ത്യാനിയായ റിമി അമ്പലത്തിൽ പോയോ എന്ന് ചിലർ ചോദിച്ചപ്പോൾ വെറുതെ അമ്പലങ്ങളിൽ പോയി ദോഷം വരുത്തി വെക്കരുതെന്നായി മറ്റ് ചിലർ. ഇത്രയും നാൾ പോകാത്ത റിമി ഇപ്പോൾ പോയത് മതം മാറാനുള്ള ശ്രമം കൊണ്ടാണോ എന്നായിരുന്നു ചിലർക്കറിയേണ്ടത്. എപ്പോഴും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകും എന്ന് ആരാധകർ പറഞ്ഞു.