Friday, October 2, 2026

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം മകളെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ

കോഴിക്കോട്: താമരശേരി ചുങ്കത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ടിപ്പർ ലോറി ഇടിച്ചാണ് യുവതി മരിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വാദേശിനി ഫാത്തിമ സാജിദ (30) എന്ന യുവതിയാണ് ആണ് മരിച്ചത്.

രാവിലെ ഏഴേകാലോടെയായിരുന്നു അപകടം. കുട്ടിയെ സ്കൂള്‍ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ഫാത്തിമയെ അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്.

നിലവിൽ അപകടമുണ്ടാക്കിയ ടിപ്പറും ഡ്രൈവറും താമരശേരി പോലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് ടിപ്പർ.

Related Articles

Latest Articles