Sunday, October 18, 2026

ഖനി അഴിമതി കേസ്; ജാ‍ർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കി; നടപടി ബിജെപി നൽകിയ പരാതിയിൽ; രാജി ഉടൻ ഉണ്ടായേക്കും

ജാ‍ർഖണ്ഡ്: തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കി. ഈ സാഹചര്യത്തില്‍ ഹേമന്ത് സോറൻ തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും.

ജാ‍ർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം തീരുമാനത്തിൽ ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവർണർ രമേഷ് ഭായിസ് അഭിപ്രായം തേടിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, നിയമസഭാംഗത്വം റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി. റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്‍റെ പേരില്‍ ജില്ലാ ഭരണകൂടം 2021 ജൂണിലാണ് ലൈസന്‍സ് അനുവദിച്ചത്. ഖനന വകുപ്പിന്‍റെ ചുമതലയും സോറനായിരുന്നു. ബിജെപി ഇതിനെതിരെ പരാതി നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 9 എ പ്രകാരം സോറനെ അയോഗ്യനാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. അയോഗ്യനാക്കപ്പെടാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ മേയ് മാസത്തില്‍ കമ്മിഷന്‍ സോറനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles