Monday, October 5, 2026

‘ബി ജെ പി രാഷ്ട്രീയ പകപോക്കൽ നടത്തുന്നു’ ; ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പ്രവചിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ബിജെപിയുമായുള്ള എഎപിയുടെ നീണ്ട യുദ്ധത്തിനിടെ , ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ സ്ഥാപനങ്ങൾ ഉടൻ റെയ്ഡ് ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രവചിച്ചു. ഞായറാഴ്ച്ച ആം ആദ്മി പാർട്ടിയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ജയിലിൽ കഴിയാൻ തയ്യാറാകണമെന്ന് അദ്ദേഹം പാർട്ടി എം‌എൽ‌എമാരോട് അഭ്യർത്ഥിച്ചു. ബി ജെ പി രാഷ്ട്രീയ പകപോക്കൽ നടത്തുന്നു എന്ന് ആരോപിച്ച അദ്ദേഹം സത്യേന്ദർ ജെയിൻ, അമാനത്തുള്ള ഖാൻ തുടങ്ങിയ നിയമസഭാ സാമാജികർ തടവിലായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ അവസരത്തിൽ, 3-4 മാസം അഴിക്കുള്ളിൽ ചെലവഴിക്കാൻ മാനസികമായി തയ്യാറാകണമെന്ന് എഎപി മേധാവി തന്റെ പാർട്ടി എംഎൽഎമാരോട് പറഞ്ഞു.

“ഇന്നലെ, പഞ്ചാബിലെ രണ്ട്-മൂന്ന് എം.എൽ.എമാർ എന്നെ കണ്ടു. 3-4 മാസം ജയിലിൽ പോകാൻ തയ്യാറാകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ജയിൽ മോശമായ സ്ഥലമല്ല. ഞാനും അവിടെ കഴിഞ്ഞിട്ടുണ്ട്. 15 ദിവസം ഞാൻ ജയിലിലായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

1000 ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് കൈലാഷ് ഗഹ്‌ലോട്ടിനെക്കുറിച്ചുള്ള കെജ്‌രിവാളിന്റെ പ്രവചനം. പരാതിയിൽ, ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മുൻകൂർ മദ്ധ്യസ്ഥതയിൽ ബസുകൾ ടെൻഡർ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയർമാനായിരുന്ന ഗതാഗത മന്ത്രിയെ സ്ഥാനത്തിൽ നിന്ന് മാറ്റിനിർത്തി .

Related Articles

Latest Articles