Monday, September 21, 2026

” മുഷ്കിറുകളേയും കാഫിറുകളേയും നശിപ്പിക്കുക” : ഇംഗ്ളണ്ടിൽ മതതീവ്രവാദികളുടെ ആക്രമണ പരമ്പര; ലെസ്റ്ററിൽ സംഘർഷാവസ്‌ഥ തുടരുന്നു

ഇംഗ്ളണ്ടിലെ ലെസ്റ്റർ എന്ന സ്ഥലത്ത് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയിൽ ഇന്ത്യ ജയിച്ച ദിവസം പതാകയുമേന്തി വഴിയിലൂടെ നൃത്തം ചെയ്ത് ഇന്ത്യൻ വംശജർ ആഘോഷങ്ങൾ നടത്തി. ഇതിൽ പ്രകോപിതരായ ചില പാകിസ്ഥാൻ വംശജർ ആ ആഹ്ളാദപ്രകടനത്തിനു നേരേ ഇരച്ചു കയറി ഇന്ത്യൻ പതാക തട്ടിപ്പറിച്ച് കീറിക്കളഞ്ഞു. ആഘോഷത്തിനിടയിലേക്ക് ഇടിച്ച് കയറി തല്ലുണ്ടാക്കാൻ വന്നവരെ ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ച് ശാന്തരാക്കാനാണ് ആദ്യം ആഘോഷത്തിനെത്തിയവർ ശ്രമിച്ചത്. എന്നിട്ടും വീണ്ടും ഇടിച്ചു കയറി ഇന്ത്യൻ പതാക കീറിയെറിഞ്ഞതോടെ സ്വാഭാവികമായും ചെറിയൊരു സംഘർഷം നടന്നു. കണ്ടുനിന്ന നിഷ്പക്ഷരായ പാകിസ്ഥാനി വംശജർ പോലും പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് അവർ തന്നെയെന്ന് സമ്മതിക്കുന്ന ട്വീറ്റുകളും മറ്റുമുണ്ട്.

പിന്നാലെ, ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന തെരുവുകളിലേക്ക് പാകിസ്ഥാനികൾ ജാഥയായി കടന്നുവന്ന് മുഷ്കിറുകളേയും കാഫിറുകളേയും നശിപ്പിക്കുക എന്ന് മുദ്രാവാക്യം വിളിച്ച് ആക്രമണം തുടങ്ങി. ആ ആക്രമണത്തിനിടെ ഒരു ഹിന്ദു കുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. അവൻ്റെ രക്ഷക്കെത്തിയ അവൻ്റെ ബന്ധുവായ സ്ത്രീയെ ഇടിച്ച് ചോര തുപ്പിച്ചു. ഗണേശോത്സവത്തിൻ്റെ ഭാഗമായി വീടിനു മുന്നിൽ വച്ചിരുന്ന അലങ്കാരങ്ങളും ഓം എന്നെഴുതിയ പതാകകളും കീറിയെറിഞ്ഞതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.

ഇതിനിടയിൽ ഒരു മുസ്ലിം പള്ളിയ്ക്ക് മുന്നിൽ നിന്ന ഒരു മുസ്ലിം പെൺകുട്ടിയെ ചില ഹിന്ദുക്കൾ ആക്രമിച്ചു കാറിൽ പിടിച്ചുകൊണ്ടു പോകാൻ ചെന്നു, അവൾ ഓടി രക്ഷപെട്ടു എന്ന് ഒരു ട്വീറ്റ് ഇടക്കാലത്ത് വന്നിരുന്നു. ഒരു മുസ്ലിം നേതാവ് ആ പെൺകുട്ടിയെ വീട്ടിൽ ചെന്ന് കണ്ടെന്നും അവൾ ആകെ തകർന്ന് പേടിച്ചിരിക്കുകയാണെന്നും വരെ അയാളുടെ സ്വന്തം ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്തു. അനേകം പേർ അത് റീട്വീറ്റ് ചെയ്തു. ചില ഹിന്ദുക്കളുടെ പേരും വണ്ടിനമ്പരും ഉൾപ്പെടെയായിരുന്നു പല ട്വീറ്റുകളും വന്നു.

അതോടെ വെസ്റ്റ് മിഡ്ലാൻഡ്സ് കൗണ്ടിയിൽ നിന്നാകെ അനേകം മുസ്ലീങ്ങൾ ലെസ്റ്ററിൽ എത്തി. ഹിന്ദുക്കളുടേതെന്ന് കണ്ട വീടുകൾക്ക് നേരേ കല്ലെറിഞ്ഞു. വാതിലുകൾ ചവിട്ടിപ്പൊളിച്ചു. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ മാസം മാത്രം ഇവിടെയെത്തിയ ഒരു പെൺകുട്ടി ഒറ്റയ്ക്കായിരുന്ന ഒരു വീടും ആക്രമിക്കപ്പെട്ടതിൽ പെടുന്നു. ഗണേശോത്സവം നടക്കുന്ന സമയമായതിനാൽ എല്ലാവരും ഗണപതി ഭഗവാൻ്റെ അലങ്കരിച്ച പ്രതിമകൾ ജനൽക്കൽ വച്ചിട്ടുണ്ടായിരുന്നു. ആ വീടുകൾക്ക് നേരേയെല്ലാം കല്ലേറുണ്ടായി. മെൽറ്റൺ റോഡിലുള്ള ഹിന്ദുക്ഷേത്രത്തിനു മുന്നിൽ ഉണ്ടായിരുന്ന കാവി ധ്വജം പോലീസും നൂറുകണക്കിനാൾക്കാരും നോക്കിനിൽക്കെ കീറി കത്തിച്ചു. ഇപ്പോഴും സംഘർഷാവസ്‌ഥയിൽ ലെസ്റ്റർ തുടരുകയാണ്. ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്.

Related Articles

Latest Articles