Tuesday, May 21, 2024
spot_img

ശബരിമല തീര്‍ഥാടനം; സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് സുരക്ഷാ യാത്ര നടത്തും, ഗതാഗത വകുപ്പ് മന്ത്രിയുടെ യോഗം 27ന്

പന്തളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് പത്തനംതിട്ടയില്‍ നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയും സുരക്ഷാ യാത്ര നടത്തും. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 27നും ഒക്ടോബര്‍ 17ന് രാവിലെ 11.30ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിലും ശ്രീരാമ സാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

Related Articles

Latest Articles