Wednesday, May 8, 2024
spot_img

യുഗങ്ങളായി അണയാത്ത തീ നാളമുള്ള ക്ഷേത്രം; അറിയാം മലമുകളിലെ ക്ഷേത്രങ്ങളെക്കുറിച്ച്…

ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ ത്രിയുഗിനാരായണ്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗിനാരായണ്‍ ക്ഷേത്രം ഹൈന്ദവ വിശ്വാസത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്.

രണ്ട‌ടി ഉയരമുള്ള മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്ക് സമീപം മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും രൂപങ്ങളും കാണാം. 1200 ഓളം പഴക്കമുള്ല വിഗ്രഹമാണിവിടുത്തേത്. ശങ്കരാചാര്യരാണ് ഇവിടെ പ്രതിഷ്ഠ ന‌ടത്തിയതെന്നും വിശ്വാസമുണ്ട്.

യുഗങ്ങളായി അണയാത്ത തീ നാളം ക്ഷേത്രത്തിന്റെ മുന്നില്‍ കാണാം. ഇവിടുത്തെ അത്ഭുത കാഴ്ചകളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അണയാത്ത തീ ജ്വാലയുള്ള ക്ഷേത്രം എന്ന നിലയില്‍ അഖണ്ഡ് ധുനി ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.

വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെയും പാര്‍വ്വതിയുടെയും വിവാഹം നടന്നത് ഇവി‌ടെ ഈ ത്രിയുഗിനാരായണ്‍ സ്ഥലത്തു വെച്ചാണത്രെ. ത്രിയുഗി നാരായണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിന് മുന്നില്‍വെച്ച് വിവാഹം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ഷേത്രത്തിന് വിഷ്ണുവിന്റെ പേര് നല്കിയതെന്നും ക്ഷേത്രം ഇവിടെ സ്ഥാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
ശിവ-പാര്‍വ്വതി വിവാഹം മുന്‍കൈയെടുത്തു നടത്തിയത് വിഷ്മുവാണ്.

കഴിഞ്ഞ കുറച്ച് കാലമായി ഈ വിശദ്ധ ക്ഷേത്രം ഒരു ‘വെഡ്ഡിങ് ഡെസ്റ്റിനേഷന്‍’ എന്ന പേരില്‍ പ്രസിദ്ധമാണ്. വിവാഹതത്തിനായി ഒരു വിശുദ്ധസ്ഥാനം തിരയുന്നവര്‍ എത്തിനില്‍ക്കുന്ന ഇടമായി ത്രിയുഗിനാരായണ്‍ ക്ഷേത്രം മാറിയിട്ടുണ്ട്.

Related Articles

Latest Articles