Tuesday, September 22, 2026

ഇന്ത്യയിൽ നിന്ന് കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമം; കള്ളക്കടത്തുകാരനെ വധിച്ച്‌ സുരക്ഷാ സേന

ദില്ലി: ബംഗ്ലാദേശി കള്ളക്കടത്തുകാരനെ കൈയ്യോടെ വധിച്ച് സുരക്ഷാസേന. അതിര്‍ത്തിയ്‌ക്കടുത്തുള്ള നാദിയയില്‍ ബിഎസ്‌എഫുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടലില്‍ കള്ളക്കടത്ത് സംഘവും സൈനികരെ ആക്രമിച്ചു. തുടര്‍ന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സംഘത്തിലെ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തോടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കൃഷ്ണഗഞ്ച് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Related Articles

Latest Articles