ദില്ലി: രാജ്യത്തെമ്പാടും 3 കോടി വ്യാപാരികള്‍ക്ക് പെന്ഷന് സുരക്ഷ ഉറപ്പാക്കുന്ന ‘പ്രധാനമന്ത്രി കര്‍മയോഗി സ്കീം’ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. 1.5 കോടിയില്‍ കുറവ് വിറ്റുവരവുള്ളവര്‍ക്കാണ് പെന്ഷന് സുരക്ഷ ലഭിക്കുക. കടയുടമകള്‍ക്കും, റീട്ടെയ്ല്‍ വ്യാപാരികള്‍ക്കും ഭീമന് പെന്ഷന് പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
പെന്ഷന് സ്കീം ലഭിക്കാനുള്ള വഴികള്‍ ലളിതമായിരിക്കുമെന്ന് നിര്‍മലാ സീതാരാമന് വ്യക്തമാക്കി. ആധാര്‍ കാര്‍ഡിനും, ഒരു തിരിച്ചറിയല്‍ രേഖയ്ക്കും ഒപ്പം സെല്‍ഫ് ഡിക്ലറേഷനും നടത്തിയാല്‍ പെന്ഷന് സ്കീമില്‍ അംഗമാകാം.
ചെറുകിട വ്യവസായികള്‍ക്ക് ക്വിക്ക് ലോണുകള്‍ ലഭിക്കാനുള്ള നടപടികളുണ്ടാകും. വായ്പാത്തുക പെട്ടെന്ന് ലഭിക്കാന്‍ ഒരു പേയ്മെന്റ് പ്ലാറ്റ് ഫോം ഉണ്ടാക്കും.

