Sunday, September 27, 2026

‘എന്റെ മുഖത്ത് നടത്തിയ മാറ്റത്തിന് ആര്‍ക്കും ന്യായീകരണം നല്‍കേണ്ട ആവശ്യമില്ല’; വാചാലയായി ശ്രുതി ഹാസന്‍

തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. താന്‍ മൂക്കിന് സെപ്തം ശസ്ത്രക്രിയ നടത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് താരം. തന്റെ മുഖത്ത് നടത്തിയ മാറ്റത്തിന് ആരോടും ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

ശ്രുതി ഹാസന്റെ വാക്കുകള്‍:

ഞാന്‍ എന്റെ മൂക്ക് ശരിയാക്കി, അത് വളരെ വ്യക്തമാണ്. ഇപ്പോള്‍ പഴയതില്‍ നിന്ന് വളരെ വ്യത്യസ്തമായി. ഷൂട്ടിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് എന്റെ മൂക്ക് തകര്‍ന്നിരുന്നു. ഞാന്‍ ആദ്യ സിനിമ ചെയ്യുമ്പോള്‍ മൂക്ക് പഴയപടിയായിരുന്നു. മൂക്കിനായി സെപ്തം ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്റെ മുഖമാണ്, എനിക്കെന്നെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുമെങ്കില്‍ എന്തിന് ചെയ്യാതിരിക്കണം. ഞാനതിന് ന്യായീകരണം നല്‍കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അതേസമയം, ചിത്രം. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ‘എന്‍ബികെ 107’, കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത് ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടയര്‍ വീരയ്യ’, പ്രഭാസ് ചിത്രം ‘സലാര്‍’ എന്നിവയാണ് ശ്രുതി ഹാസന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

Related Articles

Latest Articles