Sunday, December 28, 2025

കാത്തിരിപ്പിന് വിരാമം; മോഹന്‍ലാലിന്‍റെ ‘ബറോസ്’ 2023 മാര്‍ച്ചില്‍

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്‍റെ റിലീസ് 2023 മാര്‍ച്ചിലെന്ന് സൂചന. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍തേതിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഉള്ളത്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്.

ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം.

Related Articles

Latest Articles