Sunday, October 18, 2026

ദിലീപിനെ സഹായിച്ചെന്ന കേസ്: ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ;ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി:നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കും.

വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ മുൻ നിലപാടിൽ തന്നെ ഷോൺ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓർക്കുന്നില്ലെന്നും ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

Related Articles

Latest Articles