Tuesday, January 13, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രണയാഭ്യാർത്ഥന നടത്തി;നിരസിച്ചതോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു;പതിനെട്ടുകാരൻ റിമാൻഡിൽ

ഇടുക്കി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പ്രതിയെ പോക്‌സോ ചുമത്തി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയും യുവാവും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടർന്ന് പ്രതി പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles