Saturday, April 27, 2024
spot_img

കരയല്ലേ സുഡാപ്പികളെ, കാലം മാറി, ഇത് പഴയ ഇന്ത്യ അല്ല

2018 ലെ ഫുട്ബോള്‍ ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതലുള്ള കരച്ചിലാണ്….. ”അയ്യോ ഇന്ത്യ ഇതിലില്ലേ…. ഇവിടാകെ വര്‍ഗ്ഗീയത മാത്രേ ഉള്ളേ…. ”എന്ന്. അതേ 2014 ന് മുമ്പ് വരെ ഇന്ത്യ എല്ലാ ലോകകപ്പിന്‍റെയും സെമി കളിക്കുകയായിരുന്നു…. അതിന് ശേഷം പൂണൂലും കുടുമയും ഉള്ളവര് മാത്രം ഫുട്ബോള്‍ കളിച്ചാല്‍ മതി എന്നൊരു ഉത്തരവിറക്കി….യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ വരെ എങ്ങനെ രാഷ്ട്രീയമായി കണക്റ്റ് ചെയ്ത് ഒരു നറേറ്റീവ് സൃഷ്ടിക്കാം എന്നതിനുദാഹരണമാണ് ഞാൻ ഇപ്പോൾ പറഞ്ഞ ഈ പ്രചാരണം….

ഇത്തവണ ലോകകപ്പ് കളിച്ച കുറച്ച് ടീമുകളെ കുറിച്ച് പറയാം. ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍….
മൂന്നും മത രാജ്യങ്ങളാണ്…. മതം അടിസ്ഥാനമാക്കിയാണ് നിയമം…. മത പോലീസ് വരെയുണ്ട്…. തീര്‍ത്തും വര്‍ഗ്ഗീയവും ഏകപക്ഷീയവുമാണ് മത വിഷയത്തിലെ ഔദ്യോകിക നിലപാട്…. അതിനെ എങ്ങനെയാണ് പ്രമുഖ കപട സിദ്ധാന്തക്കാര്‍ വിലയിരുത്തുന്നതെന്ന് അറിഞ്ഞാല്‍ നന്നായിരിക്കും.

സ്റ്റേഡിയം പവലിയന്‍റെ രൂപം മുതല്‍ കാണികളുടെ പെരുമാറ്റ ചട്ടങ്ങളില്‍ വരെ മതം കൊണ്ട് വരുന്നവരാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. ഇനി ഇന്ത്യയിലേക്ക് വരാം….ഇന്ത്യ ഒരു ക്രിക്കറ്റിംഗ് നേഷനാണ്…. ക്രിക്കറ്റാണ് ഇവിടെ ജീവ വായു…. അതിവിടെ ഒരു മതമാണ്…. സച്ചിനിവിടെ ദൈവവുമാണ്….
ക്രിക്കറ്റ് ഉള്ളത് കൊണ്ട് മറ്റ് സ്പോര്‍ട്സ് വളരില്ല എന്ന വാദവും തെറ്റാണ്…. കാരണം ലോകത്ത് മിക്ക രാജ്യങ്ങളും ഏതെങ്കിലും ഒരു വിഭാഗത്തിലാണ് ശക്തി തെളിയിക്കുന്നത്…. അപൂര്‍വം ചില രാജ്യങ്ങളാണ് ഒന്നിലധികം മേഖലകളില്‍ സ്ട്രെംഗ്ത്ത് കാണിക്കുന്നത്….ഇംഗ്ലണ്ടാണ് അതില്‍ പ്രമുഖര്‍…. ഒളിംപിക്സ് വന്നാലും ക്രിക്കറ്റ് വന്നാലും ഫുട്ബോള്‍ വന്നാലും ടെന്നീസ് വന്നാലും ഇംഗ്ലണ്ടൊരു ശക്തിയാണ്….

അര്‍ജന്‍റീനയും ജര്‍മ്മനിയും ഓസ്ട്രേലിയയും ഏറെക്കുറെ അങ്ങനൊരു പൊസിഷനിലുണ്ട്…. പക്ഷേ അര്‍ജന്‍റീനയ്ക്കും ജര്‍മ്മനിയ്ക്കും ഫുട്ബോളിലുള്ള അപ്രമാദിത്വം ഹോക്കിയിലില്ല…. എന്നാല്‍ വന്‍ ശക്തിയുമാണ്….. അത് പോലെ ഓസ്ട്രേലിയക്ക് ക്രിക്കറ്റിലുള്ള അപ്രമാദിത്വം ഫുട്ബോളിലില്ല… പക്ഷേ ഹോക്കിയിലുണ്ട്….എന്നാല്‍ മറ്റുള്ളവയെ നോക്കണം….ചൈന ഒളിംപിക്സിലല്ലാതെ വേറൊരിടത്തും ഒരു ശക്തിയായുള്ളതായി നിങ്ങൾക്കറിയോ ? ജപ്പാന്‍റെ പേര് 2000ന് ശേഷമാണ് ഫുട്ബോളില്‍ കേട്ട് തുടങ്ങുന്നത്…. ഇത്തവണ നല്ല പ്രകടനമാണ്…. അത് എത്ര മുന്നോട്ട് പോകുമെന്ന് സ്ഥിരത നോക്കിയേ പറയാനാകൂ…. 2003 ക്രിക്കറ്റ് ലോകകപ്പില്‍ കെനിയ സെമിയിലെത്തിയത് പോലുള്ള പ്രകടനങ്ങള്‍ കൊണ്ട് അതൊരു വന്‍ശക്തിയായെന്നൊന്നും പറയാന്‍ കഴിയില്ല….

ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റില്‍ ഒരു വലിയ അപ്രമാദിത്വമുണ്ട്…. ഹോക്കിയില്‍ വന്‍ ശക്തിയാണ്…. ഒളിംപിക്സില്‍ സാന്നിധ്യം അറിയിച്ച് വരുന്നു…. കബഡിയില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍ക്കയ്യുണ്ട്….
നമുക്ക് നമ്മുടേതായ ശക്തി കേന്ദ്രങ്ങളുണ്ട്…. ലോകത്ത് ഒരു രാജ്യത്തെ ബ്രാന്‍ഡ് ചെയ്തെടുക്കുന്നതില്‍ സ്പോര്‍ട്സ് & ഗെയിംസിന് വലിയ പങ്കുണ്ട്…. ആ രാജ്യത്തെ നിര്‍മ്മാണ കയറ്റുമതി മേഖലയ്ക്ക് വിശ്വാസം വരുത്തുന്നതില്‍ വരെ സ്പോര്‍ട്സിലെ വിജയങ്ങള്‍ക്ക് പങ്കുണ്ട്. ആ തിരിച്ചറിവാണ് സ്പോര്‍ട്സ് താരങ്ങളെ വാര്‍ത്തെടുക്കാന്‍ 2014ന് ശേഷം മികച്ച പദ്ധതികളൊരുക്കി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും…. അതിന്‍റെ ഗുണമാണ് കഴിഞ്ഞ ഒളിംപിക്സില്‍ കണ്ടതും….ഇന്ത്യ ക്രിക്കറ്റിംഗ് നേഷനായത് കൊണ്ട് ക്രിക്കറ്റ് എത്രത്തോളം വളരുമോ അത്രയും ഇന്ത്യക്ക് നല്ലതാണ്…. ട്വിന്‍റി ട്വിന്‍റി വന്നതോട് കൂടി കൂടുതല്‍ രാജ്യങ്ങള്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നു…. ക്രിക്കറ്റിന്‍റെ ജനപ്രീതിയും പുതിയ ഇടങ്ങളിലേക്ക് പോകുന്നു…. അര്‍ജന്‍റീനയും ബ്രസീലും വരെ ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നുണ്ട്…. നമുക്ക് അത് നല്ലതാണ്….

Related Articles

Latest Articles