Monday, October 19, 2026

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി വിളിച്ച് വരുത്തി ലൈംഗി​ക​മാ​യി പീഡിപ്പിച്ചു;പ്ര​തിയെ പോ​ക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ടു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടുത്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു.പ്ര​തിയെ പോക്‌സോ ചുമത്തി പൊ​ലീ​സ് അറസ്റ്റ് ചെയ്തു. ഉ​ളി​യ​ക്കോ​വി​ൽ, നി​ധി​ൻ നി​വാ​സി​ൽ ബേ​ബി രാ​ജ്(72) ആ​ണ് പിടിയിലായത്. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയത്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ച് വ​രു​ത്തി ബ​ല​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലുമെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് പീഡിപ്പിച്ചത്. ഭീ​ഷ​ണി ഭ​യ​ന്ന് വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രു​ന്ന കു​ട്ടി പി​ന്നീ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്.കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഈ​സ്റ്റ് പൊ​ലീ​സ് ഇ​യാ​ളെ ക​ണ്ടെത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു

Related Articles

Latest Articles