Tuesday, September 29, 2026

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ ,കൂട്ടുപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

കണ്ണൂർ : കണ്ണൂർ ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചത്.14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്.കണ്ണൂർ സ്വദേശി ഷെരീഫിനെ കണ്ണൂർ സിറ്റി പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.

കഞ്ചാവിന്റെ മയക്കത്തിനു ശേഷം കുട്ടി ഉണർന്നപ്പോഴാണ് താൻ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തുന്നത്.പ്രതികൾക്കായി പോലീസ് അപ്പോൾ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles