Sunday, October 25, 2026

പൂച്ചെടികളുടെ മറവിൽ കഞ്ചാവ്;യുവാവിനെ പൊക്കി

പാലക്കാട് :വീട്ടിലെ പൂച്ചെടികളുടെ മറവിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ.പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പോലീസ് അറസ്റ്റ് ചെയ്‌തത്.

ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എം. ഉദയകുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ടി.എ. ഷാഹുൽ ഹമീദ്, രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വിൻ രാജ് മുമ്പും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles