Saturday, November 7, 2026

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ലോക്‌സഭയിൽ ഉന്നയിച്ച് രമ്യ ഹരിദാസ്

കേരളത്തിലെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസവും പിഎസ് സി ക്രമക്കേടുകളും ലോക്‌സഭയിൽ ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്.

ലോക്‌സഭയിൽ ക്രമപ്രശ്‌നമായാണ് രമ്യ യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയം ഉന്നയിച്ചത്. പിഎസ് സി വിഷയത്തിൽ അടക്കം ക്രമക്കേട് നടക്കുന്നു എന്നാണ് രമ്യ ഉന്നയിച്ച കാര്യം. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ റെയ്ഡിൽ ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത വിഷയം രമ്യ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles