Friday, November 13, 2026

പുതിയ വർഷം പുത്തൻ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതാവട്ടെ …!ലോക ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ദില്ലി :ലോക ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്. ഈ വർഷം എല്ലാവർക്കും സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെയെന്ന് ഇരുവരും ആശംസിച്ചു.

എല്ലാവർക്കും പുതുവത്സരാശംസകൾ. 2023 നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുമായി നിലകൊള്ളുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.- ഇങ്ങനെയാണ് ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചത്.

2023 ഏവർക്കും മികച്ച വർഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഒരുപാട് വിജയങ്ങളും, സന്തോഷങ്ങളും, പ്രതീക്ഷകളും നിറഞ്ഞതാകട്ടെ ഈ വർഷം. എല്ലാവർക്കും ആയുരാരോഗ്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രിയും കൂട്ടിച്ചേർത്തു.

Related Articles

Latest Articles