Sunday, October 4, 2026

മാലിന്യ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കൊച്ചിയിലെ ഹോട്ടലുകൾ ; നീക്കം കോർപറേഷൻ നിലപാട് കടുപ്പിച്ചതോടെ

കൊച്ചി: കൊച്ചിയിലെ നഗരസഭാ പരിധിയിലുള്ള ഹോട്ടലുകൾ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷൻ നിലപാട് കടുപ്പിച്ചതോടെയാണ് ഹോട്ടലുകൾ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കെട്ടിക്കിടക്കുന്ന ഹോട്ടൽ മാലിന്യമാണ് വെള്ളക്കെട്ടിന് കാരണം. ഇതോടെ കോർപറേഷൻ ഇടപെടുകയായിരുന്നു.നിലപാട് കടുപ്പിച്ചതോടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

. വെള്ളക്കെട്ട് പ്രശ്നം കാരണം കൊച്ചിയിലെ 5 ഹോട്ടലുകൾ നേരത്തെ പൂട്ടിയിരുന്നു. മലിന ജലം ശുദ്ധീകരിച്ച് മാലിന്യം വേർതിരിക്കുന്നതാണ് പ്ലാന്റ്. ഹോട്ടലുകളിലെ സ്ഥല സൗകര്യം, സീറ്റുകളുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് പ്ലാന്റിന്റെ വലിപ്പം തീരുമാനിക്കുക. കോർപ്പറേഷൻ ലൈസൻസ് നടപടികൾ തുടങ്ങുന്നതിനു മുൻപ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാണ് ഹോട്ടലുകളുടെ തീരുമാനം.

Related Articles

Latest Articles