Tuesday, December 30, 2025

കൊൽക്കത്തയിലെ ജുപ്രി മാർക്കറ്റിൽ വൻ തീപിടിത്തം ; രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു, മന്ത്രി സുജിത് ബോസ് സ്ഥലത്തെത്തി

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ തീപിടിത്തം. അവിടത്തെ ജുപ്രി മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. പരുക്കേറ്റവരെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തി. 12 അഗ്നിശമനസേനാ യൂണിറ്റുകളാണ് സംഭവ സ്ഥലത്തെത്തിയത്. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. മന്ത്രി സുജിത് ബോസ് സ്ഥലത്തെത്തിയിട്ടുണ്ട്.. എങ്ങനെ തീപിടിത്തമുണ്ടായെന്ന് വ്യക്തമല്ല.

Related Articles

Latest Articles