ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഈ വർഷത്തെ മുഴുവൻ കളിയും നഷ്ട്ടമായേക്കുമെന്ന് റിപ്പോർട്ട്.. ഐപിഎൽ, ഏകദിന ലോകകപ്പ്, ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നീ സുപ്രധാന ടൂർണമെൻ്റുകളൊക്കെ പന്തിന് നഷ്ടമായേക്കുമെന്നാണ് ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഡെറാഡൂൺ-ദില്ലി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തരാം ആശുപത്രിയിൽ ചികിത്സയിലാണ്. പന്തിൻ്റെ കാൽമുട്ടിലെ മൂന്ന് ലിഗമെൻ്റുകൾക്കും പൊട്ടൽ സംഭവിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ ശരിപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ പൊട്ടൽ ശരിയാക്കാൻ ഇനിയും ഒരു ശസ്ത്രക്രിയകൂടി വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

