Thursday, December 25, 2025

രക്ഷപെട്ടത് തലനാരിഴയ്ക്ക്; മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞുണ്ടായത് വന്‍ അപകടം

മൂവാറ്റുപുഴ: കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കനാൽ ഇടിഞ്ഞു അപകടമുണ്ടായത്.മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്.തലനാരിഴയ്‌ക്കാണ്‌ സമീപ വാസികളും കാൽ നട യാത്രക്കാരും വാഹനങ്ങളും രക്ഷപെട്ടത്.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള മലങ്കര ഡാമിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന ജലസേചന കനാലിന്റെ ചെറിയ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം ഉണ്ടായതെങ്കിലും രാത്രി 10 മണിയോടെ ഗതാഗതം സുഗമമാക്കി.വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

Related Articles

Latest Articles