മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. അഞ്ചു കേസുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ആഷിഖ്, അബ്ദുൽ നിസ്സാം കോഴിക്കോട് സ്വദേശികളായ സുബൈർ, അഫ്നാസ് എന്നിവർ പിടിയിലായി .
കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ശരീരത്തിൽ സൂക്ഷിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുപോലെ ശരീരത്തിലും മറ്റും സൂക്ഷിച്ചുമാണ് ആളുകൾ സ്വർണ്ണക്കടത്ത് നടത്തുന്നിത്. അതേസമയം വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.