Wednesday, January 14, 2026

റൊണാൾഡോ കളികൾ കൂടുതൽ കടുപ്പമുള്ളതാക്കി ;അൽ നസര്‍ താരത്തിന്റെ വെളിപ്പെടുത്തൽ!!

റിയാദ് : പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ടീമിലെക്കു ചേക്കേറിയതിനു ശേഷം അൽ നസർ ക്ലബിനു കളികൾ കടുകട്ടിയായി മാറിയെന്നാരോപിച്ച് അൽ-നാസറിന്റെ ബ്രസീലിയന്‍ മിഡ്ഫീൽഡർ ലുയിസ് ഗുസ്താവോ രംഗത്ത്. റൊണാൾഡോ അവസാന നിമിഷം നേടിയ പെനാൽറ്റി ഗോളിലൂടെ അൽ‌ ഫത്തെഹ് ക്ലബുമായുള്ള മത്സരത്തിൽ 2–2 എന്ന സ്‌കോറിൽ തോൽ‌വിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ. ലീഗിലെ എല്ലാ ക്ലബ്ബുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നല്ല പോരാട്ടം നടത്താനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുസ്താവോ പറഞ്ഞു.

വെല്ലുവിളികൾ വിജയകരമായി നേരിടുകയെന്നതാണു റൊണാൾഡോയുടെ രീതിയെന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണാനായി കാണികൾ സൗദി ലീഗിൽ ഒഴികിയെത്തുകയാണെന്നും അദ്ദേഹത്തിൽ നിന്നും സഹതാരങ്ങൾക്ക് ഒത്തിരികാര്യങ്ങൾ പഠിക്കാനുണ്ടെന്നും ബ്രസീൽ താരം വ്യക്തമാക്കി.

Related Articles

Latest Articles