Thursday, May 16, 2024
spot_img

ഭാരതത്തിലേക്ക് കടന്നുകയറി സാഹസം കാട്ടിയ മുൻ പാക് പട്ടാള മേധാവി മുഷറഫ് ശശി തരൂരിന് സമാധാന ദൂതൻ! മുഷറഫിനെ പുകഴ്ത്തി തരൂരിന്റെ ട്വീറ്റ്!

ദുബായ് : കടുത്ത ഇന്ത്യാ വിരുദ്ധത മൂലം കുപ്രസിദ്ധിയാർജ്ജിച്ച മുഷറഫിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ ട്വീറ്റ് വിവാദമാകുന്നു. കാർഗിൽ യുദ്ധത്തിന്റെ മൂലകാരണമായി മാറിയതും ഇതേ മുഷറഫാണ്.

“പർവേസ് മുഷറഫ്, മുൻ പാകിസ്ഥാൻ പ്രസിഡന്റ്, അപൂർവ രോഗത്താൽ മരിച്ചു”: ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002-2007 സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായി. ആ ദിവസങ്ങളിൽ യുഎന്നിൽ വെച്ച് ഞാൻ അദ്ദേഹത്തെ വർഷം തോറും കണ്ടുമുട്ടി RIP,” തരൂർ ട്വീറ്റ് ചെയ്തു.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് ഇന്നാണ് മരണപ്പെട്ടത് . 79 വയസ്സുകാരനായ മുഷറഫിന് അവയവങ്ങളിലും ടിഷ്യൂകളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അടിഞ്ഞു കൂടുന്ന അപൂർവ രോഗമായ അമിലോയിഡോസിസ് ബാധിച്ചിരുന്നു. 1943 ഓഗസ്റ്റ് 11ന് ദില്ലിയിലാണ് മുഷറഫ് ജനിച്ചത്. ഇന്ത്യ-പാക് വിഭജന സമയത്ത് മുഷറഫിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറി പാർക്കുകയായിരുന്നു.

കാർഗിൽ യുദ്ധത്തിന് പോലും മൂലകാരണമായ പർവേസ് മുഷറഫിനെപ്പോലൊരു ക്രൂരനെ പ്രശംസിച്ചതിന്റെ പേരിൽ അടുത്ത വിവാദങ്ങൾക്ക് തുടക്കമിടുകയാണ് തരൂർ.

Related Articles

Latest Articles