Sunday, October 18, 2026

പുണ്യനദികളെ ആവാഹിച്ചൊഴുകിയ നിളയിൽ മുങ്ങി ആയിരങ്ങൾക്ക് ജന്മസാഫല്യം; സഹസ്രാബ്‌ദങ്ങളായി നടന്നുവരുന്ന മാഘമക മഹോത്സവത്തിന് പര്യവസാനം; പ്രാചീനവും പ്രൗഢവുമായ ചടങ്ങുകളുടെ തത്സമയക്കാഴ്ചയൊരുക്കി ചരിത്രം സൃഷ്‌ടിച്ച ടീം തത്വമയിക്ക് തിരുനാവായയുടെ പുണ്യഭൂമിയിൽ ആദരം

മലപ്പുറം: ചരിത്രപ്രസിദ്ധമായ മാഘമക മഹോത്സവത്തിന് കൊടിയിറക്കം. പുണ്യനദികളെ ആവാഹിച്ചൊഴുകിയ നിളയിൽ മുങ്ങി ആയിരങ്ങൾ ജന്മസാഫല്യമടഞ്ഞു. ചരിത്രാതീത കാലം മുതൽ നടന്നുവരുന്ന ഉത്സവമാണ് മാഘമക മഹോത്സവം. ചിത്രരചന പോലും ഇല്ലാതിരുന്ന കാലഘട്ടത്തിലേക്ക് നീളുന്നതാണ് മാഘമക മഹോത്സവത്തിന്റെ ചരിത്രം. ഇക്കൊല്ലത്തെ മാഘമക മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങുകൾ ഈ മാസം നാലുമുതൽ തത്വമയി തത്സമയം സംപ്രേക്ഷണം ചെയ്തുവരികയായാണ്. ചരിത്ര നിമിഷങ്ങൾ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് സാങ്കേതിക തികവോടെ തത്സമയം കാട്ടിക്കൊടുത്ത തത്വമയിക്ക് സംഘാടക സമിതിയുടെ ആദരം. ഇന്ന് നടന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി തത്വമയിക്കുള്ള ആദരം നൽകി. ടീം തത്വമയിക്ക് വേണ്ടി പ്രോഗ്രാം ഡയറക്ടർ എം എസ് സനോജ്, മാർക്കറ്റിംഗ് ഹെഡ് സൈനേഷ് നായർ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.

മാഘമാസത്തിൽ (മകരം) മകം വരെയുള്ള 28 ദിവസം ആഘോഷിച്ചു വന്നിരുന്ന ഭാരതപ്പുഴയുടെ ഉത്സവമാണ് മാഘമക ഉത്സവം അഥവാ മാമാങ്ക മഹോത്സവം. ദക്ഷിണ ഭാരതത്തിലെ ഏക നദീ ഉത്സവമാണിത്. മേൽ വിവരിച്ച 28 ദിവസവും നിളയിൽ (ഭാരതപ്പുഴ) ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹമുണ്ടാകുന്നുവെന്നും ഈ ദിവസങ്ങളിൽ നിളയിൽ സ്നാനം ചെയ്താൽ പുണ്യനദികളിൽ സ്നാനം ചെയ്ത ഫലം ലഭിക്കുമെന്നുമാണ് പരമ്പരാഗത വിശ്വാസം.ഇരുപത്തെട്ടാമത്തെ ദിവസമായ മകം നാളിൽ വലിയ ആഘോഷം നടക്കുന്നതിനാൽ മഹാമക ഉത്സവമെന്ന പേരിലും മാഘമക ഉത്സവം അറിയപ്പെട്ടിരുന്നു. തത്ത്വമസി ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുന്നാവായയിൽ രൂപീകരിച്ച് പ്രത്യേക സംഘാടക സമിതി സംഘടിപ്പിച്ച ചതുർദിന മാഘമകമഹോത്സവത്തിനാണ് ഇന്ന് പര്യവസാനമാകുന്നത്.

Related Articles

Latest Articles