വിശാല്‍ നായകനായി ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആണ് ‘മാര്‍ക്ക് ആന്റണി’.’മാര്‍ക്ക് ആന്റണി’യിലെ നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാല്‍ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു.
അഭിനന്ദൻ രാമാനുജൻ ആണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മാണം.

