Tuesday, December 30, 2025

വിഷപ്പുകയിൽ കൊച്ചി നഗരം ; ശ്വാസകോശ രോഗങ്ങളിൽ വർദ്ധനവ് ; മുന്നറിപ്പ് നൽകി ആരോഗ്യ വിദഗ്ധര്‍

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ശാശ്വതമായൊരു പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാൽ ബ്രഹ്മപുരത്ത് നിന്നുയരുന്ന വിഷപ്പുക കൊച്ചി നിവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൊച്ചിക്കാര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിഷപ്പുക ശ്വസിച്ച് ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ബ്രഹ്മപുരത്ത് വ്യാപിക്കുന്നത് ഡയോക്സിന്‍ അടക്കമുള്ള മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ്. ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും ഈ വിഷപ്പുക കാരണമാകും. ഇനിയും പുക തുടര്‍ന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കി.

മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് കൊച്ചിയെ കഴിഞ്ഞ ഒരാഴ്ചയായി മൂടിയിരിക്കുന്നത്. ഇതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടു തുടങ്ങിയിരിക്കുകയാണ്. കെട്ടി കിടക്കുന്ന മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള എയ്നറോബിക് ഡി കമ്പോസിഷന്‍ ആയിരിക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

Related Articles

Latest Articles