Videkam Controversy: EP Jayarajan is ready to escape by selling his shares

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിലെ ഓഹരികൽ വിൽക്കാനൊരുങ്ങി ഇപി ജയരാജന്‍റെ കുടുംബം.
ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സന്റെയും ഓഹരികളാണ് വിൽക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമായി 91.99 ലക്ഷത്തിന്റെ ഓഹരികളാണുള്ളത്

ഇപി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ പേരിലുള്ള 81.99 ലക്ഷത്തിന്റേയും മകൻ ജെയ്‌സന്റെ പേരിലുള്ള 10 ലക്ഷം രൂപയുടേയും ഓഹരികൾ വിൽക്കാൻ തയ്യാറാണെന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഉയരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഓഹരികൾ വിൽക്കുന്നത്. വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈദേകം റിസോര്‍ട്ടിലെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്.