Sunday, May 5, 2024
spot_img

ആലേങ്ങാട് പണംവെച്ച് ചീട്ടുകളി ; സംഘത്തിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാതർ,

തൃശൂര്‍: ആലേങ്ങാട് പണംവെച്ച് ചീട്ടുകളിക്കാനെത്തിയ സംഘത്തിൽ നിന്ന് ആറുലക്ഷം തട്ടിയെടുത്ത് അജ്ഞാതർ.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ ആണ് ചീട്ട് കളിക്കാനെത്തിയത്.ഇവരെ തടഞ്ഞ് നിർത്തിയ ശേഷം കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി.

രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയ പാലക്കാട് സ്വദേശികൾ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് വെളിപ്പെടുത്തിയത്.ചീട്ടുകളി സംഘംതന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles