ഉത്തർപ്രദേശ് : പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബിജ്നോർ സ്വദേശിയായ അങ്കിത് കുമാറാണ് മരണപ്പെട്ടത്. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്താണ് അങ്കിത് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഹാപൂരിൽ കോൺസ്റ്റബിൾ ആണ് അങ്കിത് കുമാർ.
സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൊറാദാബാദിൽ നിന്നും അങ്കിത്ത് ഹാപൂരിലേക്ക് എത്തിയത്. അങ്കിത് കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

