Thursday, November 12, 2026

വിഷപ്പുകയ്ക്ക് ശമനമില്ല ; കുട്ടികളുടെ പഠനം മുടങ്ങുന്നു, മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയരുന്ന പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി. വിഷപ്പുകയേ തുടർന്ന് കുട്ടികളിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് 3 ദിവസത്തേക്ക് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അവധി നീട്ടി നൽകുന്നത്. എന്നാൽ ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിരിക്കുകയാണ്. ഒരാഴ്ചയായി കുട്ടികൾക്ക് സ്കൂളുകൾ അവധിയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അത് കൊച്ചിയിലെ നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കും.

വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

Related Articles

Latest Articles