Thursday, November 12, 2026

ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് അപകടം ; ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വടകര സ്വദേശിയായ അബ്ദുല്‍ റഹ്‌മാനാണ് അപകടത്തിൽ മരിച്ചത്. ഉള്ളിയേരി പാലത്തിലായിരുന്നു അപകടം സംഭവിച്ചത്. ലോറി റഹ്‌മാന്റെ വാഹനത്തിൽ തട്ടിയതിനെ തുടര്‍ന്ന് യുവാവ് ലോറിക്കടിയിൽപെടുകയായിരുന്നു

അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ യുവാവിന്‍റെ തലയിലൂടെയും വയറിലൂടെയും ലോറി കയറി ഇറങ്ങുകയായിരുന്നു.യുവാവിനെ ഉടൻ തന്നെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles