Wednesday, May 22, 2024
spot_img

‘വിരാട് കോഹ്‌ലിയും ഒരു മനുഷ്യനാണ്’ ; കോഹ്‌ലിയുടെ വിമർശകർക്കെതിരെ തുറന്നടിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍

കറാച്ചി: ഇന്ത്യ- ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ കോഹ്‌ലിക്ക് പിന്തുണയുമായി പാക് പേസര്‍ മുഹമ്മദ് ആമിര്‍. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്നത്. കോഹ്‌ലിയുടെ വിമർശകർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പാക് പേസര്‍ മുഹമ്മദ് ആമിര്‍. കോലിയെ വിമര്‍ശിക്കാന്‍ ഇവർ ആരാണെന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ആമിര്‍.

വിരാട് കോലിയും ഒരു മനുഷ്യനാണ്. റിമോട്ട് അമര്‍ത്തിയാല്‍ സെഞ്ചുറി നേടാനും ഇന്ത്യയെ ജയിപ്പിക്കാനും അദ്ദേഹത്തിനാവില്ല. എല്ലാ കളിക്കാർക്കും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴം എനിക്കും നന്നായി കളിക്കാൻ കഴിയാറില്ല. എല്ലാ കളികളിലും വിക്കറ്റെടുക്കാനുമാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ കോലിയുടെ കഠിനാധ്വാനത്തെ ഒരിക്കലും സംശയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles